ഗോത്ര മ്യൂസിയം: സര്‍വേ തുടങ്ങി

വൈത്തിരി: ഗോത്രവര്‍ഗ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണാര്‍ഥം താലൂക്കിലെ സുഗന്ധഗിരിയില്‍ മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി സര്‍വേ നടപടികള്‍ തുടങ്ങി. സുഗന്ധഗിരിയില്‍ ടിആര്‍ഡിഎം പുനരിധിവാസ മേഖലയില്‍ മറ്റാവശ്യങ്ങള്‍ക്കായി നീക്കിവച്ച 40 ഏക്കറില്‍ 20 ഏക്കറാണ് മ്യൂസിയത്തിനു ഉപയോഗപ്പെടുത്തുന്നത്. കോഴിക്കോട് കിര്‍താഡ്‌സ് ആസ്ഥാനത്തു സ്ഥാപിക്കാനിരുന്ന മ്യൂസിയം ടി. സിദ്ദീഖ് എംഎല്‍എ പട്ടികവര്‍ഗ വികസന മന്ത്രിക്കു കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് സുഗന്ധഗിരിയിലേക്കു മാറ്റാന്‍ തീരുമാനമായത്. ഗോത്ര വിഭാഗക്കാരുടെ ധീരമായ ത്യാഗങ്ങളെക്കുറിച്ചു വരുംതലമുറയ്ക്കു അറിവ് പകരുകയടത്തം ലക്ഷ്യങ്ങളോടെയാണ് മ്യൂസിയം സ്ഥാപിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles