യോഗര്‍ട്ട് നിര്‍മാണത്തിനു ഇന്‍ക്യൂബേറ്ററുമായി വെറ്ററിനറി സര്‍വകലാശാല

യോഗര്‍ട്ട് തയാറാക്കുന്ന മിനി ഇന്‍ക്യുബേറ്ററുമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ഉദ്യോഗസ്ഥര്‍.

കല്‍പറ്റ:പാല്‍ ഉത്പന്നമായ യോഗര്‍ട്ട് വീടുകളില്‍ എളുപ്പത്തില്‍ തയാറാക്കുന്നതിനു മിനി ഇന്‍ക്യുബേറ്റര്‍ വികസിപ്പിച്ച് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല. പുളിപ്പിച്ച പാല്‍ ഉത്പന്നങ്ങളില്‍ പോഷകസമ്പുഷ്ടവും എളുപ്പം ദഹിക്കുന്നതുമാണ് യോഗര്‍ട്ട്. സങ്കീര്‍ണമായ പ്രക്രിയകള്‍ ഒഴിവാക്കി ഉത്പന്നം തയാറാക്കാന്‍ മിനിംഗ്യോ എന്നു പേരിട്ട അടുക്കള ഉപകരണം ഉതകും. സര്‍വകലാശാലയ്ക്കു കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലെ ഡയറി മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ആര്‍.രജീഷ്, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.എ.കെ.ബീന, രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ് ഇന്‍ക്യൂബേറ്റര്‍ വികസിപ്പിച്ചത്. ഉപകരണം തൃശൂരിലെ സിലാട്രോണ്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് അടുത്ത മാസത്തോടെ പൊതുജനങ്ങളില്‍ എത്തിക്കും. ഇതിനായി ധാരണാപത്രം ഒപ്പുവച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles