വിജയ മംഗളം 2022; വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.എം. സാമുവല്‍ മാസ്റ്റര്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നു.

മേപ്പാടി: മേപ്പാടി ഗവ: ഹൈസ്‌കൂള്‍ 1986- 87 ലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മച്ചെപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ‘വിജയ മംഗളം 2022’ പരിപാടിയുടെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ഒ.എം. സാമുവല്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പ്രസിഡണ്ട് വി.എസ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ നാസര്‍, ട്രഷറര്‍ നജീബ് എടക്കാട്ടില്‍, കെ.കെ പ്രസാദ്, ചന്തക്കുന്നില്‍ നജീബ്, കെ.കെ പ്രസാദ്, കെ. അഷ്‌റഫ്, സാഹിറാ ബാനു, പി. പുഷ്പ, വിദ്യാര്‍ത്ഥി പ്രതിനിധി അപര്‍ണ്ണ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles