കെസിവൈഎം മാനന്തവാടി രൂപത അര്‍ധവാര്‍ഷിക സെനറ്റ് നടത്തി

കെസിവൈഎം മാനന്തവാടി രൂപത അര്‍ധവാര്‍ഷിക സെനറ്റ് പനമരം സെന്റ് ജൂഡ്‌സ് ദേവാലയ ഹാളില്‍ രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

പനമരം: കെസിവൈഎം മാനന്തവാടി രൂപത അര്‍ധവാര്‍ഷിക സെനറ്റ് നടവയല്‍ മേഖലയുടെ ആതിഥേയത്വത്തില്‍ പനമരം സെന്റ് ജൂഡ്‌സ് ദേവാലയ ഹാളില്‍ നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് യുവജന പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതു സമൂഹത്തിന്റെ ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. സഭയുടെ കരുത്തായ യുവജനങ്ങള്‍ക്കു ആര്‍ജവത്തോടെ മുന്നേറാന്‍ കഴിയട്ടെയന്നു അദ്ദേഹം ആശംസിച്ചു.
കെസിവൈഎം രൂപത പ്രസിഡന്റ് ടിബിന്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു. നടവയല്‍ മേഖല ഡയറക്ടര്‍ ഫാ.സോണി വടയാപറമ്പില്‍, ട്രഷറര്‍ നിഖില്‍ ചൂടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
13 മേഖലകളില്‍നിന്നായി 70ഓളം ഭാരവാഹികള്‍ പങ്കെടുത്തു. രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടക്കാത്തടത്തില്‍, ജനറല്‍ സെക്രട്ടറി ഡെറിന്‍ കൊട്ടാരത്തില്‍, ലിബിന്‍ മേപ്പുറത്ത്, അമല്‍ഡ തൂപ്പുംകര, അനില്‍ അമ്പലത്തിങ്കല്‍, ബ്രാവോ പുത്തന്‍പറമ്പില്‍, ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ സാലി സിഎംസി, സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles