ജല്‍ജീവന്‍ മിഷന്‍: പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം നടത്തി

ജല്‍ജീവന്‍ മിഷന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തില്‍ നടന്ന പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലന പരിപാടി പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം ചെയ്യുന്നു.

മേപ്പാടി: ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റംല ഹംസ അധ്യക്ഷത വഹിച്ചു. ലിഡിന്‍ എസ്. പോള്‍ വിഷയം അവതരിപ്പിച്ചു. വാര്‍ഡ് അംഗം നാസര്‍, ടീം ലീഡര്‍ അനുഗ്രഹ, പി.എച്ച്. ഷാക്കിറ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ വാര്‍ഡുതല സാമൂഹിക ഭൂപടം തയാറാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles