വിജയികളെ അനുമോദിച്ചു

വിജയികള്‍ക്കുള്ള കോട്ടത്തറ വിജയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് സമ്മാനിക്കുന്നു

കോട്ടത്തറ: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോട്ടത്തറ വിജയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സുരേഷ് മാസ്റ്റര്‍, ക്ലബ്ബ് പ്രസിഡന്റ് ഇ. മനോജ് ബാബു, സിക്രട്ടറി ദിലീപ് കുമാര്‍ പുഷ്പത്തൂര്‍, പ്രീത മനോജ്, വി. ഹരിലാല്‍, സി.കെ. വിജയകുമാര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles