കോഴിക്കോട് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും
അവകാശപത്രിക സമര്‍പ്പണവും നടത്തി

ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്‍ കോഴിക്കോട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്.

കോഴിക്കോട്: ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്‍ കോഴിക്കോട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും അവകാശപത്രിക സമര്‍പ്പണവും നടത്തി. ജി.ഡി.എസ് ജീവനക്കാരെ സിവില്‍ സര്‍വന്റ് ആയി അംഗീകരിക്കുക, തപാല്‍ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, സമയബന്ധിത സീനിയോറിറ്റി ഇന്‍ക്രിമെന്റ് ഉടന്‍ അനുവദിക്കുക, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പരിധിയും, ഗ്രാറ്റുവിറ്റി തുകയും അഞ്ചുലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്‍ (എ.ഐ.ജി.ഡി.എസ്.യു) സംസ്ഥാന രക്ഷാധികാരി ടി.എന്‍ മോഹനചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.ടി സുരേഷ്, കോഴിക്കോട് ഡിവിഷന്‍ പ്രസിഡന്റ് ഇ.വി. രാജു, കെ.സി ബിന്ദു, ഷിബു ജോസഫ്, സി.വി സുരേഷ്, ഇ.ജെ ജോസഫ്, ടി.കെ. ജാന്‍സി, ഷിബി ജോസഫ്, വി. ഗീത, സുരേഷ് പൂമല, ലിജോ കെ. പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles