ഹിജറ: സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനാ മജ്‌ലിസും 29ന്

കല്‍പറ്റ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിജ്‌റ സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥന മജ്‌ലിസും സംഘടിപ്പിക്കും. 29ന് രാത്രി 7 മണിക്ക് പന്തിപ്പൊയില്‍ മഹല്ലില്‍ സംഘടിപ്പിക്കുന്ന പരിപാടി സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഇബ്‌റാഹീം ഫൈസി പേരാല്‍ ഉല്‍ഘാടനം ചെയ്യും. താലൂക്ക് പ്രസിഡണ്ട് വി.കെ. അബ്ദുറഹ്‌മാന്‍ ദാരിമി അധ്യക്ഷത വഹിക്കും. ശൗക്കത്തലി മൗലവി വെള്ളമുണ്ട ഹിജ്‌റ സന്ദേശ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ മുശാവറ മെമ്പര്‍ സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ മജ് ലിസുന്നൂറിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. താലൂക്ക് ജനറല്‍ സെക്രട്ടറി ജഅഫര്‍ ഹൈതമി ആമുഖ പ്രഭാഷണവും ജോയിന്റ് സെക്രട്ടറി കെ.മുഹമ്മദ് കുട്ടി ഹസനി സമാപന സന്ദേശവും നല്‍കും. ഇതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന ആലോചനാ യോഗത്തില്‍ വി.കെ. അബ്ദുറഹ്‌മാന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് കുട്ടി ഹസനി ഉല്‍ഘാടനം ചെയ്തു. സൈനുല്‍ ആബിദ് ദാരിമി, അശ്‌റഫ് ഫൈസി, യു പി അബ്ദുറഹ്‌മാന്‍ മൗലവി സംസരിച്ചു. കെ.വി ജഅഫര്‍ ഹൈതമി സ്വാഗതവും അബ്ദുറഹ്‌മാന്‍ ഫൈസി മില്ലുമുക്ക് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles