ഫേസ്ബുക്ക് പോസ്റ്റ്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കല്‍പറ്റ: പുരോഹിതരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന്റെ ഫലമായി പോസ്റ്റിന് താഴെ കമന്റുകളിട്ട് അധിഷേപിച്ചെന്ന പരാതിയെ കുറിച്ച് സൈബര്‍ സെല്‍ മുഖേന അന്വേഷണം നടത്തി ആവശ്യമായ നപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി നമ്പ്യാര്‍ക്കുന്ന് ഫാദര്‍ സില്‍വസ്റ്റര്‍ കുഴിമണ്ണില്‍ അച്ചന്‍ പട്ടിണി കിടക്കുകയാണെന്നും അദ്ദേഹത്തെ ആരും സംരക്ഷിക്കുന്നില്ലെന്നുമായിരുന്നു വയനാട് ജില്ലാ സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനായ ജോര്‍ജ്ജ് കോരയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് പരാതി. കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തി. 2022 ഏപ്രില്‍ 22നായിരുന്നു പരാതിക്ക് അടിസ്ഥാനമായ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസര്‍ക്കൊപ്പം നമ്പ്യാര്‍ക്കുന്ന് ധ്യാനകേന്ദ്രത്തില്‍ താനെത്തി അച്ചന് റേഷന്‍ വാങ്ങി നല്‍കിയതായി ഉദ്യോഗസ്ഥനായ ജോര്‍ജ്ജ് കോര പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ അച്ചനെ പുരോഹിതരാണ് സംരക്ഷിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റ് അപകീര്‍ത്തികരമാണെന്നുമായിരുന്നു പരാതി. ഈ പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ അധിക്ഷേപിക്കുന്ന ചില കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് കമ്മീഷന്‍ അന്വേഷണ വിഭാഗം കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍േദശം നല്‍കിയത്. ഫാദര്‍ ഫിലിപ്പ് മാത്യു വെട്ടിക്കാട് നല്‍കിയ പരാതിയിലാണ് നടപടി.

0Shares

Leave a Reply

Your email address will not be published.

Social profiles