ദ്രൗപദി മുര്‍മുവിന്റെ വിജയം ലോകത്തിനു മാതൃക: പി.കെ. കൃഷ്ണദാസ്

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മാനന്തവാടിയില്‍ നടത്തിയ കോളനി സന്ദര്‍ശനത്തില്‍നിന്ന്.

മാനന്തവാടി: രാഷ്ട്രപതി തെരരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന്റെ വിജയം ലോകത്തിനുതന്നെ മാതൃകയാണെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോളനി സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രൗപദി മുര്‍മുവിന്റെ വിജയം സാമൂഹിക വിപ്ലവത്തിനു ഉദാഹരണമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും അധഃകൃത വര്‍ഗത്തോടുമുള്ള ബിജെപിയുടെ നയമാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതിയാകുന്നതോടെ പ്രകടമാകുന്നത്. കോണ്‍ഗ്രസ്, സിപിഎം മുന്നണികളുടെ ആദിവാസി സ്‌നേഹത്തിലെ കാപട്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ പുറത്തുവന്നു. എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കം വരുത്തിയതായും കൃഷ്ണദാസ് പറഞ്ഞു. ഒണ്ടയങ്ങാടി എടപ്പടി, ഒഴക്കോടി പുതിയകണ്ടി കോളനികളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.പി. മധു, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, ഷിംജിത് കണിയാരം, കണ്ണന്‍ കണിയാരം, സജി ശങ്കര്‍, എ. ബാബു, ചന്ദ്രന്‍ അയിനിത്തേരി, മനോജ് പാല്‍വെളിച്ചം, മഹേഷ് വാളാട്, ചന്തു അരീക്കര, രജീഷ്, സുമ, കെ.സി. സനല്‍, സുഭാഷ് തലപ്പുഴ, അമൃത് രാജ് തുടങ്ങിയവര്‍ കൃഷ്ണദാസിനെ അനുഗമിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles