സി.പി.എം ബത്തേരി ഏരിയ ജാഥ തുടങ്ങി

സി.പി.എം ബത്തേരി ഏരിയ ജാഥ ബീനാച്ചിയില്‍ ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാരിനെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്നതിനു തത്പര കക്ഷികള്‍ നടത്തുന്ന കുപ്രചാരണത്തിനെതിരെ സി.പി.എം ഏരിയ കമ്മിറ്റി നടത്തുന്ന ജാഥ തുടങ്ങി. ബീനാച്ചിയില്‍ ജാഥ ക്യാപ്റ്റന്‍ ബീന വിജയനു പതാക കൈമാറി പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സി.ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി.ബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് താളൂര്‍, പി.വാസുദേവന്‍, ബീന വിജയന്‍, ജാഥ വൈസ് ക്യാപ്റ്റന്‍ പി.കെ.രാമചന്ദ്രന്‍, മാനേജര്‍ പി.ആര്‍.ജയപ്രകാശ്, ബേബി വര്‍ഗീസ്, ടി.കെ.ശ്രീജന്‍, കെ.എം.സിന്ധു, ബിന്ദു മനോജ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.യോഹന്നാന്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles