അപകടഭീഷണി ഉയര്‍ത്തിയ വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റി

പഴയവൈത്തരി ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നു.

വൈത്തിരി: പഴയ വൈത്തിരിയില്‍ ബസ് സ്റ്റോപ്പിനു സമീപം വൈദ്യുത ലൈനില്‍ മുട്ടിനിന്ന വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റി. ബസ്‌സ്റ്റോപ്പിനു സമീപത്തെ പഴയ ടെലിഫോണ്‍ പോസ്റ്റും നീക്കം ചെയ്തു. വൈദ്യുത ലൈനില്‍ തട്ടുന്ന വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം പ്രദേശവാസികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്നതാണ്. മരം അപകടത്തിനു കാരണമാകുമെന്ന ആശങ്ക ശിഖരങ്ങള്‍ മുറിച്ചുമാറ്റിയതോടെ നീങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, വാര്‍ഡ് അംഗം ജയപ്രകാശ്, മുഹമ്മദ് അലി, ഷാജി കുന്നത്ത്, എന്‍.കെ.ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശിഖരങ്ങള്‍ മുറിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles