രാഹുല്‍ഗാന്ധിയുടെ അറസ്റ്റ്: കല്‍പറ്റയില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

കല്‍പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാമന്ത്രിയുടെ കോലം കത്തിക്കുന്നു.

കല്‍പറ്റ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധി എം.പിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കല്‍പയില്‍ പാര്‍ട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉപരോധം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം പി.പി. ആലി, നേതാക്കളായ ടി.ജെ.ഐസക്, ഗിരീഷ് കല്‍പറ്റ, കെ.കെ.രാജേന്ദ്രന്‍, വി. ടി.തോമസ്, ഹര്‍ഷല്‍ കോന്നാടന്‍, സുന്ദര്‍രാജ് എടപ്പെട്ടി, ഒ.ഭാസ്‌കരന്‍, പി.വിനോദ്കുമാര്‍, കെ.കെ. മുത്തലിബ്, സെബാസ്റ്റ്യന്‍ കല്‍പറ്റ, രാജു ഹെജമാടി, കെ. അജിത, കെ. ശശികുമാര്‍ വി. നൗഷാദ്, പി.കെ. മുരളി, ഡിന്റോ ജോസ്, പ്രതാപ് കല്‍പറ്റ, മാടായി ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles