‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ ക്യാമ്പയിനുമായി എന്‍.എസ്.എസ്

മൈലാടിപാറയില്‍ നടത്തിയ ജില്ലാതല ഉദ്ഘാടനം 350 വിത്തുരുളകള്‍ മൈലാടി പാറയില്‍ വിതച്ചു കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിക്കുന്നു

കല്‍പറ്റ: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം വയനാട് ജില്ലയുടെ ആഭിമുഖ്യത്തില്‍ തളിര്‍ക്കട്ടെ പുതു നാമ്പുകള്‍’ പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സമര്‍പ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കരിച്ച നാമ്പ് പദ്ധതി പ്രകാരം ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ 10 ലക്ഷം വിത്തുരുളകള്‍, സംസ്ഥാനത്തൊട്ടാകെയുള്ള വോളന്റിയര്‍മാര്‍ അതിജീവനം സപ്തദിന ക്യാമ്പില്‍ തയാറാക്കിയിരുന്നു. ഇവ ഫലഭൂയിഷ്ടമായ തരിശ്ശിടങ്ങളില്‍ വിതച്ച് മുളപ്പിയ്ക്കുന്ന പദ്ധതിയാണ് തളിര്‍ക്കട്ടെ പുതു നാമ്പുകള്‍ പദ്ധതി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈലാടിപാറയില്‍ നടത്തിയ ജില്ലാതല ഉദ്ഘാടനം 350 വിത്തുരുളകള്‍ മൈലാടി പാറയില്‍ വിതച്ചു കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ഹരിതവത്കരണ ഉദ്യമങ്ങളില്‍ വോളന്റിയര്‍മാരുടെ മനുഷ്യ വിഭവശേഷി ഗുണകരമായും, ഫലപ്രദമായും വിനിയോഗിക്കാന്‍ സാധിച്ചത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ആയിഷ പള്ളിയാല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ്, പ്രോഗ്രാം ഓഫീസര്‍ അജിത് പി.പി, അധ്യാപകരായ വിവേകാനന്ദന്‍ എം, ഷാജി കെ, സുനിതാ ഭായി സി ബി, സ്മിത എ, എന്‍.എസ്.എസ് ലീഡര്‍മാരായ അമന്‍ കാര്‍ത്തിക്, ജാന്‍ സമീറ പങ്കെടുത്തു. പ്രദേശവാസികള്‍ ഏറെ ആവേശത്തോടെ പരിപാടിയില്‍ പങ്കാളികളായി. 46 വോളന്റിയര്‍മാര്‍ വിത്തുരുള വിതയ്ക്കലില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles