ട്രോമാ കെയര്‍ വൊളന്റിയര്‍ പരിശീലനം 31ന് കല്‍പറ്റയില്‍

കല്‍പറ്റ: വയനാടിനെ സമ്പൂര്‍ണ പ്രഥമ ശുശ്രൂഷ സാക്ഷരത നേടിയ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ ട്രോമാ കെയര്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ഒന്നാംഘട്ട പരിശീലനം ഈമാസം 31ന് രാവിലെ 9.30 മുതല്‍ കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. റോഡ് സുരക്ഷ, പ്രഥമ ശുശ്രൂഷയില്‍ പ്രായോഗിക പരിശീലനം, അഡ്വാന്‍സ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം. ഓരോ വീട്ടിലും ഒരു ട്രോമാ കെയര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9961861005, 9447518040.

0Shares

Leave a Reply

Your email address will not be published.

Social profiles