‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിയുമായി എന്‍എസ്എസ്

കല്‍പറ്റ മൈലാടിപ്പാറയില്‍ ‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് വോളണ്ടിയര്‍മാര്‍.

കല്‍പറ്റ: ഫലവൃക്ഷങ്ങളുടേതടക്കം വിത്തുകള്‍ തരിശുനിലങ്ങളില്‍ വിതയ്ക്കുന്നതിനു ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കകരിച്ച ‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൈലാടിപ്പാറയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍ അധ്യക്ഷത വഹിച്ചു. എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍, പ്രോഗ്രാം ഓഫീസര്‍ പി.പി. അജിത്,അധ്യാപകരായ എം. വിവേകാനന്ദന്‍, കെ. ഷാജി, സി.ബി. സുനിതാഭായി, എ.സ്മിത, എന്‍എസ്എസ് ലീഡര്‍മാരായ അമന്‍ കാര്‍ത്തിക്, ജാന്‍ സമീറ തുടങ്ങിയവര്‍ പങ്കെടുത്തു. വോളണ്ടിയര്‍മാര്‍ 350 വിത്തുരുളകള്‍ വിതച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കരിച്ച ‘നാമ്പ്’ പദ്ധതിയിയുടെ ഭാഗമായി നടത്തിയ ‘അതിജീവനംട സപ്തദിന ക്യാമ്പില്‍ തയാറാക്കിയതാണ് വിത്തുകള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles