ഡിജിറ്റല്‍ നെക്സ്റ്റ്: മൊബൈല്‍ സ്‌റ്റോറി ടെല്ലിംഗ് ശില്‍പശാല 30നു തുടങ്ങും

കല്‍പറ്റ: മാധ്യമ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിനു ഇന്‍ഡിപെന്‍ഡന്റ് മീഡിയ ഇനീഷ്യേറ്റീവും മീഡിയ വിംഗ്‌സ് ഡിജിറ്റല്‍ സൊലൂഷന്‍സും സംയുക്തമായി ഡിജിറ്റല്‍ നെക്സ്റ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മൊബൈല്‍ സ്‌റ്റോറി ടെല്ലിംഗ് ശില്‍പശാല 30, 31 തീയതികളില്‍ വൈത്തിരിയില്‍ നടക്കും. ഗ്രാമി അവാര്‍ഡ് ജേതാവ് ഫെയ്ത്ത് സിഡ്‌ലോ, സിഎന്‍എന്‍ സ്‌റ്റോറി ടെല്ലറും അല്‍ജസീറ ട്രെയ്‌നറുമായ കോണ്‍സ്റ്റാന്റിനോസ് ആന്റോ പോളസ്, ജര്‍മനിയിലെ മൊബൈല്‍ സ്‌റ്റോറി ടെല്ലര്‍ എലിസബത്ത് മുള്ളര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നയിക്കും. ജേണലിസം ട്രെയ്‌നര്‍ ദേവദാസ് രാജാറാം, ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ഡിജിറ്റല്‍ ട്രെയ്‌നര്‍ നിരഞ്ഞ്ജന മൊന്‍ഡാല്‍ എന്നിവര്‍ തിയറി ക്ലാസിമും ഡിജിറ്റല്‍ മീഡിയ സ്‌റ്റോറി ടെല്ലറും മൈഫിന്‍ ടെക്‌നിക്കല്‍ എഡിറ്ററുമായ വരുണ്‍ രമേശ്, മാതൃഭൂമി സീനിയര്‍ കാമറാമാനും ഡിജിറ്റല്‍ സ്‌റ്റോറി ടെല്ലറുമായ ഷമീര്‍ മച്ചിങ്ങല്‍, ഡ്രോണ്‍ സ്‌റ്റോറി ടെല്ലറും പ്രഫഷണല്‍ ഡ്രോണ്‍ പൈലറ്റുമായ അരുണ്‍ പി. ജോസ്, ദി ഫോര്‍ത്ത് ന്യൂസ് എഡിറ്റര്‍ ശ്രീജ ശ്യാം, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ രേഖ മേനോന്‍, ട്രാവല്‍ വ്‌ളോഗര്‍ അജു വെച്ചൂച്ചിറ തുടങ്ങിയവര്‍ പ്രായോഗിക പരിശീലനത്തിനും നേതൃത്വം നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles