കുടുംബശ്രീ സ്‌പെഷ്യല്‍ വിപണന മേള

തിരുനെല്ലിയില്‍ കുടുംബശ്രീ ഉത്പന്ന വിപണന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

കാട്ടിക്കുളം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി ക്ഷേത്ര പരിസരത്ത് കര്‍ക്കടക വാവ് സ്‌പെഷ്യല്‍ കുടുംബശ്രീ ഉത്പന്ന വിപണന മേള നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഹരീന്ദ്രന്‍, അംഗങ്ങളായ ബേബി , എം. പ്രഭാകരന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. വാസു പ്രദീപ്, മാര്‍ക്കറ്റിംഗ് ഡിപിഎം പി. അശ്വതി, ആദിവാസി സ്‌പെഷല്‍ പ്രൊജകട് കോ ഓര്‍ഡിനേറ്റര്‍ ടി.വി. സായികൃഷ്ണന്‍, ബ്ലോക്ക് മെന്റര്‍ ഒ.എ. ശാരിക, കുടുംബശ്രീ സിഡിഎസ് ഉപജീവന ഉപസമിതി കണ്‍വീനര്‍ ജയന പ്രമോദ്, മാനന്തവാടി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ പി.എം. സിറാജ്, അര്‍ജുന്‍ ജിത്ത്, വി. ശരണ്യ, വി.എസ്. ജീന, റിന്റോ സേവിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ തിരുനെല്ലി സിഡിഎസ്, ആര്‍കെഐഇഡിപി, തിരുനെല്ലി എന്‍ആര്‍എല്‍എം ആദിവാസി സ്‌പെഷല്‍ പ്രൊജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളാണ് മേളയില്‍ വിപണനത്തിനു എത്തിച്ചത്. കാട്ടിക്കുളം ബസ് സ്റ്റാന്‍ഡില്‍ ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിച്ചു. കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles