ചേപ്പിലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാന്‍ വനസേന നീക്കം ഊര്‍ജിതമാക്കി

കടുവയെ കണ്ടെത്തുന്നതിനു ചേപ്പിലയ്ക്കു സമീപം തെരച്ചില്‍ നടത്തുന്നു

പുല്‍പള്ളി: പഞ്ചായത്തിലെ ചേപ്പിലയിലും സമീപങ്ങളിലും സാന്നിധ്യം സ്ഥിരീകരിച്ച കടുവയെ കാടുകയറ്റാന്‍ വനസേന നീക്കം ഊര്‍ജിതമാക്കി. തുരത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായ ഇന്നലെ എരിയപ്പള്ളി, കളനാടിക്കൊല്ലി, കേളക്കവല, മണല്‍വയല്‍, ചേപ്പില പ്രദേശങ്ങളില്‍ നടത്തിയ തെരച്ചലില്‍ കടുവയെ കാണാനായില്ല. കഴിഞ്ഞ ദിവസം ചേപ്പിലയിലും കളനാടിക്കൊല്ലിയിലും കേളക്കവലയിലും കാട്ടുപന്നികളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. ആരോഗ്യമുള്ള പ്രായം കുറഞ്ഞ കടുവയുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞതെന്നും 2018 വരെയുള്ള കടുവ സെന്‍സസില്‍ ഉള്‍പ്പെട്ടതല്ല ഇതെന്നും സ്ഥലസന്ദര്‍ശനം നടത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്‌ന പറഞ്ഞു.
കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കി. പുല്‍പള്ളി ടൗണില്‍നിന്നു ഏറെ അകലെയല്ല ചേപ്പില.
കടുവയെ കൂടുവെച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവയെ കൂടുവെച്ച് പിടിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി വനംവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles