ആഫ്രിക്കന്‍ പനി: ദയാവധം നടന്ന പന്നിഫാം ഉടമകളുടെ വീടുകളില്‍
മാനന്തവാടി രൂപത പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി

മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍, ചാന്‍സലര്‍ ഫാ.അനൂപ് കാളിയാനിയില്‍ തുടങ്ങിയവര്‍ തവിഞ്ഞാല്‍ കരിമാനിയിലെ കര്‍ഷകന്‍ മുല്ലയ്ക്കല്‍ വിന്‍സിന്റിന്റെ വീട്ടില്‍.

മാനന്തവാടി: ആഫ്രിക്കന്‍ പനിയുടെ പേരില്‍ പന്നികളുടെ ദയാവധം നടന്ന ഫാം ഉടമകളുടെ വീടുകളില്‍ മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍, ചാന്‍സലര്‍ ഫാ.അനൂപ് കാളിയാനിയില്‍,
മാനന്തവാടി കത്തീഡ്രല്‍ വികാരി ഫാ.സണ്ണി മഠത്തില്‍, കെസിവൈഎം രൂപത പ്രസിഡന്റ് ടിബിന്‍ പാറക്കല്‍, ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, മേഖല ഡയറക്ടര്‍ ഫാ.ലിന്‍സണ്‍ ചെങ്ങിനിയാടന്‍, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. മനോജ് അമ്പലത്തിങ്കല്‍, മാതൃവേദി ഡയറക്ടര്‍ ഫാ.ബിനു വടക്കേല്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. പന്നികള്‍ നഷ്ടപ്പെട്ട ഫാം ഉടമകള്‍ക്കു തക്കതായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നു വികാരി ജനറാള്‍ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ പനി സ്ഥിരീകരണവും തുടര്‍ നടപടികളും പന്നിക്കൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ നിരവധി കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ബാങ്കുകളില്‍നിന്നടക്കം വന്‍തുക വായ്പയെടുത്താണ് കര്‍ഷകരില്‍ പലരും കൃഷി നടത്തുന്നത്. ബാധ്യതകള്‍ എങ്ങനെ വീട്ടുമെന്ന ആകുലതയിലാണ് കര്‍ഷകര്‍. ഇവര്‍ക്കു ആശ്വാസം പകരുന്ന നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്ത് ഉണ്ടാകണം. അര്‍ഹമായ നഷ്ടപരിഹാരം എത്രയും വേഗം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles