കലയും സാഹിത്യവും മനുഷ്യനെ പൂര്‍ണതയിലേക്കു നയിക്കുന്നു: പി. ഇസ്മയില്‍

കമ്പളക്കാട് മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി. ഇസ്മയില്‍ നിര്‍വഹിക്കുന്നു.

കമ്പളക്കാട്: മനുഷ്യനെ പൂര്‍ണതയിലേക്കു നയിക്കുന്നതാണ് കലയും സാഹിത്യവുമെന്നു എഴുത്തുകാരനും പ്രഭാഷകനുമായ പി. ഇസ്മയില്‍. മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ അധ്യയനവര്‍ഷത്തെ പാഠ്യേതരപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന യഥാര്‍ഥ മനുഷ്യരെ സൃഷ്ടിക്കുന്ന പ്രക്രിയയാണെന്നും കലാലയങ്ങളില്‍നിന്നു ലഭിക്കുന്ന പരിശീലനങ്ങളും പ്രോത്സാഹനങ്ങളും ജീവിതത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ഇസ്ഹാഖ് ദാരിമി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുകുട്ടി ഹസനി പ്രാര്‍ഥന നിര്‍വഹിച്ചു. ഷംസുദ്ദീന്‍ വാഫി, സി.പി. ഹാരിസ് ബാഖവി, പി.ടി. അഷ്‌റഫ് ഹാജി, പി.സി. ഇബ്രാഹിം ഹാജി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സാജിദ് വാഫി, അഷ്‌റഫ് ഫൈസി, മൊയ്തുട്ടി ഫൈസി, അയ്യൂബ് മൗലവി, മുനീര്‍ ദാരിമി, അഷ്‌റഫ് മൗലവി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ മൗലവി, ഹാസിന്‍ ഫൈസി, ലുഖ്മാനുല്‍ ഹഖീം, അബ്ദുല്‍ഗഫൂര്‍ മൗലവി, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഷമീര്‍ മൗലവി, റാഫി ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ അനസ് ദാരിമി സ്വാഗതവും എസ്‌കെഎസ്ബിവി പ്രസിഡന്റ് കെ. ഇസ്ഹാഖ് അബ്ദുള്ള നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles