വിദ്യാര്‍ഥികളെ ആദരിച്ചു

പിണങ്ങോട് ഡബ്യുഒഎച്ച്എസ് സ്‌കൂളില്‍ നടന്ന ‘സാര്‍ഥക-22’ പരിപാടിയില്‍നിന്ന്.

പിണങ്ങോട്: ഡബ്യുഒഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ ആദരിച്ചു. ‘സാര്‍ഥക-22’ എന്ന പേരില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ രത്‌ന അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് നാസര്‍ കാതിരി അധ്യക്ഷത വഹിച്ചു. വയനാട് മുസ്‌ലിം ഓര്‍ഫനേജ് വൈസ് പ്രസിഡന്റ് പി.കെ. അബുബക്കര്‍ മുഖ്യപ്രഭാഷണവും മുന്‍ പ്രിന്‍സിപ്പല്‍ താജ്മന്‍സൂര്‍ അനുമോദന പ്രഭാഷണവും നടത്തി. ഹെഡ്മാസ്റ്റര്‍ അന്‍വര്‍ ഗൗസ്, ലത്തീഫ് പുനത്തില്‍, കെ.കെ. ഹനീഫ, ഗഫൂര്‍ പുനത്തില്‍, ആറ്റക്കോയ തങ്ങള്‍, ആയിഷ നൂറ, സി.എം. മാളവിക, എം. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles