നാട്ടുകലാകാരക്കൂട്ടം സംസ്ഥാന നേതൃ ക്യാമ്പ് വയനാട്ടില്‍

കല്‍പ്പറ്റ: നാട്ടുകലാകാരക്കൂട്ടം സംസ്ഥാന നേതൃ ക്യാമ്പ് നാളെയും മറ്റന്നാളും പൊഴുതന അത്തിമൂലയില്‍ ‘കാവ’ എന്ന പേരില്‍ നടത്തുമെന്നു ജനറല്‍ കണ്‍വീനര്‍ കെ. കിഷോര്‍, കോ ഓര്‍ഡിനേറ്റര്‍ രമേഷ് ഉണര്‍വ്, സംഘാടക സമിതി ചെയര്‍മാന്‍ എം.എം. ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 9.30നു ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 70 കലാകാരന്‍മാര്‍ പങ്കെടുക്കും. വിവിധ സെഷനുകള്‍ക്കു എം.ജി. സര്‍വകലാശാല അസോസിയേറ്റ് പ്രഫ.അജു കെ. നാരായണന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി. ഉണ്ണക്കൃഷ്ണന്‍, രമേശ് കരിന്തലക്കൂട്ടം, സിനിമ സംവിധായിക ലീല സന്തോഷ്, കേരള ഫോക്‌ലോര്‍ അക്കാഡമി മുന്‍ സെക്രട്ടറി എം. പ്രദീപ്കുമാര്‍, നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കള്‍, പ്രസിഡന്റ് ഉദയന്‍ കുണ്ടംകുഴി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം സാംസ്‌കാരിക സദസില്‍ ഒ.ആര്‍. കേളു എംഎല്‍എ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നണി ഗായകരായ പ്രണവം ശശി, മത്തായി സുനില്‍, വരി വാണിയമ്പാറ, സുരേഷ് പള്ളിപ്പാറ, അതുല്‍ നറുകര എന്നിവര്‍ നയിക്കുന്ന കലാസന്ധ്യ, നാടന്‍ കലാരൂപങ്ങളുടെ അവതരണം എന്നിവ ഉണ്ടാകും. ഞായറാഴ്ച വൈത്തിരി ‘എന്‍ഊര്’ സന്ദര്‍ശനത്തോടെ ക്യാമ്പ് സമാപിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles