മുഹമ്മദ് റാഫി അനുസ്മരണവുമായി സിംഗേഴ്‌സ് ഗ്രൂപ്പ്

കല്‍പ്പറ്റ: സിംഗേഴ്‌സ് ഗൂപ്പ് വയനാട് കലാസാംസ്‌കാരിക സമിതി ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയുടെ ചരമവാര്‍ഷിക ദിനമായ 31നു മുണ്ടേരിയില്‍ അനുസ്മരണം നടത്തും. വൈകുന്നേരം അഞ്ചിനു ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബാപ്പുട്ടി മാമ്പാടന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
മുഹമ്മദ് റാഫിയുടെ ഗാനങ്ങളുടെ ആലാപനം, നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായധന വിതരണം, കലാ-സാംസ്‌കാരിക പ്രവര്‍ത്തക സുലോചന രാമകൃഷ്ണനെ ആദരിക്കല്‍ എന്നിവ പരിപാടിയുടെ ഭാഗമാണെന്നു ഗ്രൂപ്പ് ഭാരവാഹികളായ സലാം കല്‍പ്പറ്റ, ജയന്‍ കോണിക്ക, സെല്‍വരാജ് പുത്തൂര്‍വയല്‍, മനോജ് കണയംചേരി, മുഹമ്മദ് മുണ്ടേരി, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles