യൂത്ത് ലീഗ് ദിനത്തില്‍ രക്തദാനം നടത്തും

കല്‍പറ്റ: യൂത്ത് ലീഗ് ദിനമായ ജൂലൈ 30ന് സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റലില്‍ വെച്ച് രക്തദാനം നടത്തുമെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു. യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ പ്രത്യേക പരിപാടികളും ശുചീകരണ പ്രവര്‍ത്തികളും സംഘടിപ്പിക്കണമെന്നും പരിപാടികളില്‍ പ്രവര്‍ത്തകര്‍ സജീമായി പങ്കെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles