ദുരന്ത നിവാരണ അതോറിറ്റിക്ക് റെയിന്‍ കോട്ട് നല്‍കി

ദുരന്ത നിവാരണ അതോറിറ്റിക്കുള്ള റെയിന്‍കോട്ടുകള്‍ ജില്ലാ കളക്ടര്‍ എ. ഗീത ഏറ്റുവാങ്ങുന്നു.

കല്‍പ്പറ്റ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോഴിക്കോട് ബിഎന്‍ഐ മാസ്‌റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റെയിന്‍ കോട്ടുകള്‍ നല്‍കി. ജില്ലാ കളക്ടര്‍ എ. ഗീത ബിഎന്‍ഐ മാസ്‌റ്റേഴ്‌സ് പ്രസിഡന്റ് പി. റഹീമില്‍നിന്നു റെയിന്‍ കോട്ടുകള്‍ ഏറ്റുവാങ്ങി. ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, വൈറ്റല്‍ ഗ്രീന്‍സ് സ്ഥാപകനും സിഇഒയുമായ എ.കെ. ശ്രീജിത്ത്, ബിഎന്‍ഐ മാസ്‌റ്റേഴ്‌സ് അംഗങ്ങളായ എന്‍. ഷീജ, സി. ദിലീപ്കുമാര്‍, സബിത ബി. നായര്‍, വി. പ്രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles