വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; അന്തര്‍സംസ്ഥാന തട്ടിപ്പുവീരന്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പുവീരനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി സ്വദേശി അമല്‍ദേവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കോഴിക്കോട് കോഴിശ്ശേരി വീട്ടില്‍ ഹര്‍ഷാദ് അലിയെ പിടികൂടിയത്. 2002 മെയ് 28 നാണ് വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ദേവിനെ സമീപിച്ച പ്രതി 55,000 രൂപ വിലവരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും പ്രതി സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വ്യക്തമായി. ഇരകളെ ആവശ്യങ്ങള്‍ പറഞ്ഞും വാഗ്ദാനം നല്‍കിയും കബളിപ്പിക്കുകയാണ് പ്രതിയുടെ പതിവ്.

0Shares

Leave a Reply

Your email address will not be published.

Social profiles