വെള്ളമുണ്ടയില്‍ ഗ്രാമസഭകള്‍ ആരംഭിച്ചു

വെള്ളമുണ്ട കണ്ടത്തുവയല്‍ വാര്‍ഡ് ഗ്രാമസഭ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: പഞ്ചായത്തില്‍ വാര്‍ഡുതല ഗ്രാമസഭകള്‍ ആരംഭിച്ചു. ലൈഫ് ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍, അപേക്ഷകളും പരാതികളും നിര്‍ദേശങ്ങളും ഓണ്‍ലൈനില്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഗ്രാമസഭകള്‍ ചേരുന്നത്. കണ്ടത്തുവയല്‍ വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. സല്‍മത്ത് അധ്യക്ഷത വഹിച്ചു. അബ്ദുള്ള കണിയാങ്കണ്ടി, പി. രാധ, പി.ടി. മത്തായി, എച്ച്. അസീസ്, കെ. കുട്ടിയാലി, പി.എസ്. സോമജ, എം. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കു ഉപഹാരം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles