മേപ്പാടി ഡിവിഷന്‍ സാഹിത്യോത്സവ്; വൈത്തിരി സെക്ടര്‍ ജേതാക്കള്‍

വൈത്തിരി: എസ്.എസ്.എഫ് മേപ്പാടി ഡിവിഷന്‍ സാഹിത്യോത്സവ് കോളിച്ചാലില്‍ നടന്നു. 5 സെക്ടറുകള്‍ പങ്കെടുത്ത മത്സരത്തില്‍ 347പോയിന്റുമായി വൈത്തിരി ജേതാക്കളായി കോട്ടനാട് (278 പോയിന്റ്), മൂപൈനാട് (199പോയിന്റ്) സെക്ടറുകള്‍ യ്ഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കലാ പ്രതിഭയായി റമീസ് വൈത്തിരിയേയും കലാതിലകമായി അഫ്‌സല്‍ കോട്ടനാടിനേയും തെരഞ്ഞെടുത്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പുറ്റാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. സൈതാലി കോളിച്ചാല്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ആരിഫ് ബത്തേരി മുഖ്യാതിഥിയായി. ഇ.പി അബ്ദുള്ള സഖാഫി നടത്തി, ശരീഫ് കോളിച്ചാല്‍, ജമാല്‍ സുല്‍ത്താനി, ഷബീര്‍ ആനപ്പാറ, നിസാര്‍ കോളിച്ചാല്‍ സംസാരിച്ചു. സോണ്‍ പ്രസിഡന്റ് ഹാരിസ് ലതീഫി സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി അനീസ് സുല്‍ത്താനി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles