പുസ്തക കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ നിര്‍വ്വഹിക്കുന്നു
വൈത്തിരി: രാജാറാം മോഹന്റോയ് ഫൗണ്ടേഷന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ആറ് ലൈബ്രറികള്‍ക്ക് അനുവദിച്ച പുസ്തക കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ നിര്‍വ്വഹിച്ചു. വൈത്തിരി താലൂക്കിലെ കരിന്തണ്ടന് ട്രൈബല്‍ ലൈബ്രറി, ഗ്രാമം എന്നീ ലൈബ്രറികള്‍ക്ക് 264 പുസ്തകങ്ങള്‍ വീതം നല്കി. ജില്ലാ ലൈബ്രറി ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍, താലൂക്ക് സെക്രട്ടറി സി. എം. സുമേഷ്, താലൂക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ പി. കെ. ഷാഹിന, എ. കെ. മത്തായി സംസാരിച്ചു.