മുഹമ്മദ് റഫി അനുസ്മരണം

വയനാട് സിംഗേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: വയനാട് സിംഗേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകരായ സുലോചന രാമകൃഷ്ണന്‍, ബാപ്പുട്ടി മാമ്പാടന്‍, മുഹമ്മദ് മുണ്ടേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠന ധനസഹായ വിതരണവും നടത്തി. ചെയര്‍മാന്‍ സലാം കല്‍പറ്റ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിക്രം ആനന്ദ്, ജയന്‍ കോണിക്ക, എസ്. ശെല്‍വരാജ്, കെ.വി. മനോജ്, ഗ്രീന്‍ കേരള സെക്രട്ടറി സി.പി. റഹീസ്, മാരാര്‍ മംഗലത്ത്, ഗിരീഷ് വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു. സംഗീത പരിപാടിയും നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച സംഘനൃത്തവും അരങ്ങേറി.

0Shares

Leave a Reply

Your email address will not be published.

Social profiles