സൈബര്‍ ബോധവല്‍ക്കരണവുമായി ജനമൈത്രി പൊലീസ്

വൈത്തിരി ഗവ: സ്‌കൂളില്‍ നടന്ന സൈബര്‍ ബോധവല്‍ക്കരണക്ലാസ് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് നിര്‍വഹിക്കുന്നു

കല്‍പറ്റ: ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ സുരക്ഷയുടെ ഭാഗമായി വര്‍ദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും സൈബര്‍ ബോധവത്കരണം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വൈത്തിരി ഗവ: സ്‌കൂളില്‍ ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് നിര്‍വഹിച്ചു. ജനമൈത്രി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും വയനാട് ജില്ലാ സിബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ ആര്‍. മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കെ, അദ്ധ്യാപകരായ രമ ടീച്ചര്‍, ആബിദ് പട്ടേരി സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് മോഹനന്‍.ടി സ്വാഗതവും ജനമൈത്രി ജില്ലാ അസ്സി.നോഡല്‍ ഓഫീസര്‍ എ.എസ്.ഐ ശശിധരന്‍ കെ.എം നന്ദിയും പറഞ്ഞു. വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ ജോയിസ് ജോണ്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ക്ലാസവതരിപ്പിച്ചു. ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൈബര്‍ ബോധവല്‍ക്കരണം, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം സ്ത്രീകള്‍ക്കും കുട്ടികള്‍കും എതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles