കനത്ത മഴ: പൊന്‍കുഴി ക്ഷേത്രത്തിന് സമീപം വെള്ളംകയറി

മുത്തങ്ങ: കനത്ത മഴയില്‍ പൊന്‍കുഴി പുഴ കരകവിഞ്ഞ് പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിന് സമീപം വെള്ളംകയറി. മുത്തങ്ങ ദേശീയ പാത 766 തകരപ്പാടിയില്‍ വെളളം കയറി. ചുണ്ടക്കുനി കോളനിയിലെ അഞ്ച് കുടുംബങ്ങളെ ഫയര്‍ ഫോഴ്‌സെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ നെടുംപൊയില്‍ ചുരത്തില്‍ സെമിനാരി കവലയ്ക്ക് സമീപം ഉരുള്‍പൊട്ടിയതോടെ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. പലയിടത്തും കല്ലും മണ്ണും റോഡിലേക്കിടിഞ്ഞ അവസ്ഥയിലാണ്. കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാല്‍ച്ചുരം മാര്‍ഗം പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ഇരിട്ടി വഴിയാണ് സര്‍വ്വീസ് നടത്തുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles