ഹര്‍ ഘര്‍ തിരംഗ: അഞ്ച് ദിവസം കൊണ്ട് 56824 പതാകകള്‍

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ഹര്‍ഘര്‍ തിരംഗ അമൃത മഹോത്സവത്തിന് ജില്ലയില്‍ അര ലക്ഷം പതാകകള്‍ ഒരുങ്ങി. കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യല്‍ യൂണിറ്റുകളിലെ 43 പേരാണ് അഞ്ച് ദിവസം കൊണ്ട് 56824 ദേശീയപതാകകള്‍ തുന്നിയത്. ജില്ലയില്‍ 90000 ദേശീയ പതാകകളാണ് കുടുംബശ്രി നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 10 നകം മുഴുവന്‍ പതാകകളും നിര്‍മ്മിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് വീടുകളിലും സ്ഥാപനങ്ങളിലും നിശ്ചിത നിരക്കില്‍ തുക ഈടാക്കി എത്തിക്കുക. ഈ മാസം 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

0Shares

Leave a Reply

Your email address will not be published.

Social profiles