റോഡ് നിറയെ കുഴി: യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു

യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കവയല്‍ – കാരാപ്പുഴ റോഡില്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു

മുട്ടില്‍: റോഡ് നിറയെ കുഴികള്‍ നിറഞ്ഞ് യാത്ര ദുസ്സഹമാവുന്നതിലും കൊച്ചി നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ മധ്യവയസ്‌ക്കന്‍ വീണ് മരിച്ച സംഭവത്തിലും പ്രതിഷേധിച്ച് മുസ്്‌ലിം യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കവയല്‍ – കാരാപ്പുഴ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീര്‍ കല്ലടക്കല്‍, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, വൈസ് പ്രസിഡന്റുമാരായ അലി കൊട്ടാരം, ഡോ.ഫായിസ് കുട്ടമംഗലം, ജോയിന്റ് സെക്രട്ടറി മുജീബ് മുട്ടില്‍, എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍ഫാസ് മലക്കാട്, ജലീല്‍ തെനേരി, മുജീബ് കെ.എം, ആശിഖ് കാക്കവയല്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles