മുത്തങ്ങയില്‍ കുഴല്‍പ്പണം പിടികൂടി

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൈസൂര്‍ ജില്ലയില്‍ നഞ്ചന്‍കോട് സ്വദേശി എന്‍. ചേതന്‍ (40) നെ അറസ്റ്റ് ചെയ്തു. പണം കടത്താന്‍ ഉപയോഗിച്ച കെ.എ 09 എം.ഇ 6661 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി. ഷറഫുദ്ദീന്‍ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ്. ടി എച്ച്, പ്രിവെന്റീവ് ഓഫീസര്‍മാരായ ഷിജു.എം. സി, അബ്ദുല്‍ സലീം. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്. എം. ടി, ഷഫീഖ് എം പി, വനിതാ സിവില്‍ ഓഫീസര്‍മാരായ ശ്രീജ മോള്‍. പി. എന്‍, ശ്രീജീന എന്‍ എസ് എന്നിവരും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles