വാഹനീയം അദാലത്ത് 11ന് കല്‍പറ്റയില്‍

കല്‍പറ്റ: വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേയും സബ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേയും വാഹന സംബന്ധമായ അപേക്ഷകളും പരാതികളും തീര്‍പ്പാക്കാന്‍ ജില്ലാതല പരാതി പരിഹാര അദാലത്ത് 11ന്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാവിലെ 10 മണിക്ക് കലക്ടറേറ്റിലെ എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിച്ച് തല്‍ക്ഷണം പരാതിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ആര്‍.ടി.ഒ ഇ.മോഹന്‍ദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലായി നൂറോളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദാലത്തില്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.മണി, ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles