ചിത്രഗിരിയില്‍ വന്യമൃഗം ആടിനെ കൊന്നു

വടുവന്‍ചാല്‍: മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയില്‍ വന്യമൃഗം ആടിനെ കൊന്നു. പച്ചിക്കല്‍ ബൈജുവിന്റെ കൂട്ടില്‍ കെട്ടിയിരുന്ന ആടാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആടിനെ പിടിച്ചതു പുലിയാണെന്ന സംശയത്തിലാണ് ബൈജുവും പരിസരവാസികളും. അടുത്തിടെ ചിത്രഗിരിക്കടുത്ത് പലയിടങ്ങളില്‍ പുലി ഇറങ്ങിയിരുന്നു. ഇക്കാര്യം വനപാലകരെ അറിയിച്ചിട്ടും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു നടപടിയുണ്ടായില്ല. ഇതിനിടെയാണ് ആട് ചത്തത്.
ചെല്ലങ്കോട്, ചിത്രഗിരി, വടുവന്‍ചാല്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നു എകെസിസി ചിത്രഗിരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങിയതു അറിയിച്ചിട്ടും വനം അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചു. ആടിനെ നഷ്ടമായ കുടുംബത്തിന് അര്‍ഹമായ പരിഹാരധനം ഉടന്‍ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles