റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്ക് മര്‍ദനം: കേസെടുത്തു

പടിഞ്ഞാറത്തറ: കുറ്റിയാംവയലിലെ മിസ്റ്റി ഡാം റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെയാണ് കേസ്. തലശേരി സ്വദേശികളായ സഞ്ചാരികളാണ് പോലീസില്‍ പരാതി നല്‍കിയത്. റിസോര്‍ട്ടില്‍ ഉണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു ആവലാതി പറഞ്ഞതിനാണ് മാനേജരുടെ നേതൃത്വത്തില്‍ മര്‍ദിച്ചതെന്നു സഞ്ചാരികളുടെ പരാതിയില്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles