സ്വാതന്ത്യദിനം: മന്ത്രി എ.കെ. ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

കല്‍പറ്റ: എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ 15നു സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കും. കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചു
രാവിലെ എട്ടിനു ചടങ്ങ് തുടങ്ങും. പരേഡില്‍ പോലീസ്-മൂന്ന്, എക്‌സൈസ്, വനം, എക്‌സ്‌സര്‍വീസ്‌മെന്‍-ഒന്നുവീതം, സ്‌കൗടസ് ആന്‍ഡ് ഗൈഡന്‍സ്-മൂന്ന്, എസ്പിസി-15 എന്നിങ്ങനെ 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. ജവഹര്‍ നവോദയ, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, കണിയമ്പാറ്റ ചില്‍ഡ്രന്‍സ് ഹോം, കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും.
പരേഡ് റിഹേഴ്‌സല്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles