75 ദേശീയ പതാകകള്‍ വാനില്‍ പറത്തി എച്ച്.ഐ.എം യു.പി സ്‌കൂള്‍

75 ദേശീയപതാകകള്‍ വിദ്യാലയത്തിന് മുകളില്‍ നാട്ടി കല്‍പറ്റ എച്ച്.ഐ.എം. യു.പി സ്‌കൂളില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം

കല്‍പറ്റ: ഇന്ത്യാ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ച് വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കല്‍പറ്റ എച്ച്.ഐ.എം. യു.പി സ്‌കൂളില്‍ 75 ദേശീയപതാകകള്‍ വിദ്യാലയത്തിന് മുകളില്‍ വാനം മുട്ടേ നാട്ടി സ്‌കൂള്‍ പി ടി എ കമ്മിറ്റി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാലയത്തില്‍ നടക്കുന്നത്. പതാക നിര്‍മ്മാണ വര്‍ക്ക്‌ഷോപ്പ്, സ്വാതന്ത്ര്യദിന ക്വിസ് പ്രോഗ്രാം, സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷമണിഞ്ഞ് വിവിധ തീം അവതരിപ്പിക്കല്‍, ദേശ ഭക്തി ഗാനാലാപനം, വിദ്യാലയവും ക്ലാസ് മുറികളും അലങ്കരിക്കല്‍, 1947ല്‍ വിദ്യാലയത്തില്‍ പ്രവേശനം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ തുടങ്ങി പരിപാടികള്‍ നടന്നു. രക്ഷിതാക്കള്‍ക്കുള്ള ക്വിസ് മത്സരത്തില്‍ സൈഫുന്നിസ ഒന്നാം സ്ഥാനവും നവിത രജിത്ത് രണ്ടാം സ്ഥാനവും നേടി. പതിനഞ്ചിനു രാവിലെ 9 മണിക്ക് ദേശീയ പതാക സ്‌കൂള്‍ മാനേജര്‍ പയന്തോത്ത് മൂസ ഉയര്‍ത്തുന്ന തോടുകൂടി സമാപന പരിപാടികള്‍ ആരംഭിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles