മോഷണം: അഞ്ചംഗ സംഘം പിടിയില്‍

മീനങ്ങാടിയില്‍ പിടിയിലായ മോഷണ സംഘം

മീനങ്ങാടി: കൃഷ്ണഗിരി മട്ടപ്പാറ സി.ബി.എം എന്റര്‍പ്രൈസസിലെ സ്റ്റോറില്‍നിന്നു മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന ഗിയര്‍ബോക്‌സുകളും മോട്ടോറുകളും മോഷ്ടിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ സി.എ.മധു(32), സി.ബി.സുരേഷ്(55), കെ.വിജിത്ത് (26), ബി.അര്‍ജുന്‍ (30), ബത്തേരി പഴുപ്പത്തൂര്‍ തച്ചംകുന്നേല്‍ മുഹമ്മദലി(43) എന്നിവരെയാണ് എസ്.ഐ രാംകുമാറും സംഘവും അറസ്റ്റുചെയ്തത്. മോഷണ വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച ഗുഡ്‌സ് ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തു. എ.എസ്.ഐ കെ.ടി.മാത്യു, എസ്.സി.പി.ഒമാരായ കെ.എം.പ്രവീണ്‍, സി.വി.ശിവദാസന്‍, സുരേഷ്‌കുമാര്‍ എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles