കോണ്‍ഗ്രസ് പ്ലാറ്റിനം ജൂബിലി റാലി നടത്തും

കല്‍പറ്റ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസിയുടെ നേതൃത്വത്തില്‍ പ്ലാറ്റിനം ജൂബിലി റാലി നടത്തും. 1934 ജനുവരി 14ന് മഹാത്മജി സന്ദര്‍ശിച്ച പുളിയാര്‍മലയില്‍ രാവിലെ 10നു ആരംഭിച്ച് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്തു സമാപിക്കുന്ന റാലിക്കു ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ നേതൃത്വം നല്‍കും. റാലിയില്‍ ആയിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരക്കും. 75 സന്നദ്ധഭടന്‍മാര്‍ ദേശീയ പതാക വഹിച്ച് റാലിയുടെ മുന്‍നിരയില്‍ ഉണ്ടാകും. പൊതുസമ്മേളനവേദിയില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ പ്രസംഗിക്കും. കാലിക്കട്ട് സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് വിസിറ്റിംഗ് പ്രഫസര്‍ ഡോ.ആര്‍. സുരേന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles