ഹൈഡ്രോപോണിക്‌സ് ഫാമില്‍ വിളവെടുപ്പ് മഹോത്സവം നടത്തി

കല്‍പറ്റ കൊട്ടാരപ്പടിയിലെ ഹൈഡ്രോപോണിക്‌സ് ഫാമില്‍ വിളവെടുപ്പ് മഹോത്സവം ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മലങ്കര ക്രഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ കൊട്ടാരപ്പടിയിലുള്ള ഹൈഡ്രോപോണിക്‌സ് ഫാമില്‍ വിളവെടുപ്പ് മഹോത്സവം നടത്തി. സൊസൈറ്റി പ്രമോട്ടറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. തൊപ്പിപ്പാള ധരിച്ച് പരമ്പരാഗത കര്‍ഷകവേഷത്തില്‍ നഗരത്തിലൂടെ ട്രാക്ടര്‍ ഓടിച്ചാണ് ബോബി ഉദ്ഘാടനത്തിനു എത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമാണ് കല്‍പ്പറ്റയിലേത്. ഫാമില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കാപ്‌സിക്കം, ലെറ്റിയൂസ്, സെലറി, തക്കാളി എന്നിവയ്ക്ക് മികച്ച വിളവാണ് ലഭിച്ചത്. ഫാമില്‍ വര്‍ഷത്തില്‍ നാലുതവണ വിളവെടുക്കാന്‍ സാധിക്കും.
ഫാമിനോടനുബന്ധിച്ചു ഗാര്‍ഹിക കൃഷി ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles