കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനവുമായി കേരള വിഷന്‍

കല്‍പറ്റ: ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം കേരള വിഷന്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കിത്തുടങ്ങിയതായി ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, വയനാട് വിഷന്‍ എംഡി പി.എം. എലിയാസ്, സിഒഎ ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍, സിഒഎ ജില്ലാ ട്രഷറര്‍ ബിജു ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് സൗജന്യമാണ്. മോഡം, ഒപ്റ്റിക്ബര്‍ കേബിള്‍ എന്നിവയ്ക്കു വില നല്‍കേണ്ട. പ്ലാന്‍ ചാര്‍ജിന് പുറമേ ആക്ടിവേഷന്‍ ചാര്‍ജ് ആയി 300 രൂപ അടച്ചാല്‍ മതിയാകും. 75എംപിബിഎസ് വേഗതയും 2000 ജിബി ഡാറ്റ യൂസേജുമുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് സൗജന്യ നിരക്കില്‍ നല്‍കുന്നത്. ടെലിഫോണ്‍ സര്‍വീസ് പ്രമുഖ ഒടിടി ആപ് ആയ ആമസോണ്‍ പ്രൈം, എഡുക്കേഷന്‍ ആപ് ഡൗട്ട് ബോക്‌സ് എന്നിവയും പുതിയ വരിക്കാര്‍ക്കു സൗജന്യമാണ്. മൂല്യ വര്‍ധിത സേവനങ്ങള്‍ നിലവിലെ വരിക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കും.
ഡിജിറ്റല്‍ കേബിള്‍ ടിവി ബ്രോഡ് ബാന്‍ഡ് വരിക്കാര്‍ക്കുവേണ്ടി അഞ്ച് കാറുകള്‍ ഉള്‍പ്പെടെ മൂന്നു കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിക്കു കേരള വിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 10 ലക്ഷം ബ്രോഡ്ബാന്‍ഡ് വരിക്കാരെ നേടുകയാണ് കേരള വിഷന്റെ ലക്ഷ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles