അങ്കണവാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍:
വൈത്തിരി പഞ്ചായത്തുതല വിതരണോദ്ഘാടനം നടത്തി

അങ്കണവാടി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വൈത്തിരി പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വഹിക്കുന്നു.

വൈത്തിരി: ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ഐഎസ്എ ജീവന്‍ജ്യോതിയുടെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗം എത്സി ജോര്‍ജ്, അങ്കണവാടികളുടെ പ്രതിനിധി സി.പി. ദേവു, ജീവന്‍ ജ്യോതി ടീം ലീഡര്‍ മെല്‍ഹ മാണി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles