റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു

തലപ്പുഴ: തലശ്ശേരി മാനന്തവാടി സംസ്ഥാന പാതയില്‍ തലപ്പുഴയില്‍ റോഡിന്റെ ശോചനീയാവസ്ഥയിലും, അപകടകരമാം വിധം രൂപം കൊണ്ട കുഴികള്‍ അടക്കാത്തതിലും പ്രധിഷേധിച്ചു തലപ്പുഴ ഗവണ്‍മെന്റ് യു. പി സ്‌കൂള്‍ പരിസരത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ബൈക്ക് യാത്രികരും മറ്റും ദിവസവും ഈ പാതയിലെ കുഴികളില്‍ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമായിട്ടും അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധ സമരത്തിന് തവിഞ്ഞാല്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ജബ്ബാര്‍, തവിഞ്ഞാല്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുബാറക് തലപ്പുഴ, വൈസ്. പ്രസിഡന്റ് ജാഫര്‍, സെക്രട്ടറി അനസ്, ഭാരവാഹികളായ സുനീര്‍,ആസിഫ് തലപ്പുഴ, ആഷിക്, ഫാസില്‍, റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles