എസ്എസ്എഫ് സാഹിത്യോത്സവ് ഇന്നു സമാപിക്കും

മാനന്തവാടി കാട്ടിച്ചിറക്കലില്‍ എസ്എസ്എഫ് സാഹിത്യോത്സവ് കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കാട്ടിച്ചിറക്കലില്‍ ഇന്നലെ ആരംഭിച്ച എസ്എസ്എഫ് വയനാട് സാഹിത്യോത്സവ് ഇന്നു വൈകൂന്നേരം സമാപിക്കും. 142 ഇനങ്ങളില്‍ 600ല്‍ പരം പ്രതിഭകളാണ് സാഹിത്യോത്സവില്‍ മാറ്റുരയ്ക്കുന്നത്. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി റിപ്പണ്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കവി വീരാന്‍കുട്ടിയാണ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഹദ് ഖുതുബി തിനപുരം അധ്യക്ഷത വഹിക്കും. എസ്എസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിറാജുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles