വി.മുരളീധരനും ശോഭ സുരേന്ദ്രനും ഒരേ വേദിയില്‍

മഹിള മോര്‍ച്ച നേതാവ് എം. ശാന്തകുമാരിയുടെ കവിതാസമാഹരം ആദ്യപ്രതി പദ്മശ്രീ ഡോ.ഡി.ഡി. സഖ്ദേവിനു നല്‍കി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പ്രകാശനം ചെയ്യുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ സമീപം.

കല്‍പറ്റ: ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം ബിജെപി നേതാക്കളായ വി. മുരളീധനും ശോഭ സുരേന്ദ്രനും ഒരേ വേദിയില്‍. കല്‍പ്പറ്റയില്‍ മഹിള മോര്‍ച്ച നേതാവുമായ എം. ശാന്തകുമാരിയുടെ കവിതാസമാഹാരം പ്രകാശനച്ചടങ്ങിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ മുരളീധരനും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രനും വേദി പങ്കിട്ടത്. സംസ്ഥാന ഘടകത്തിലെ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ബിജെപി വേദികളില്‍ കുറച്ചുകാലമായി സജീവമായിരുന്നില്ല ശോഭ സുരേന്ദ്രന്‍. അവര്‍ എതിര്‍ ചേരിയിലെ പ്രമുഖനായ വി. മുരളീധരനുമായി വേദി പങ്കിട്ടതിനു ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നു കരുതുന്നവര്‍ ബിജെപി ക്യാമ്പില്‍ നിരവധിയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles