വീടുകളുടെ താക്കോല്‍ദാനം നടത്തി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പിഎംഎ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കാല്‍ദാനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി നിര്‍വഹിക്കുന്നു.

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പിഎംഎ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കാല്‍ദാനം നടത്തി. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരിപാടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുന്‍ അംഗങ്ങളെ അദ്ദേഹം ആദരിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി താക്കോല്‍ദാനം നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം എ.എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി. വിജോള്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles